ജമ്മു: ജമ്മു-കാശ്മീരിലെ നിയന്ത്രണരേഖയില്‍ വീണ്ടും പാക്കിസ്ഥാന്റെ പ്രകോപനം. പൂഞ്ച്, രജൗരി ജില്ലകളിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെയാണ് പാക്ക് സൈന്യം ആക്രമണം നടത്തിയത്. രാവിലെ 8.45നാണ് പാക്കിസ്ഥാന്‍ ആക്രമണം തുടങ്ങിയത്. ഇന്ത്യന്‍ സൈന്യം ശക്തമായ പ്രത്യാക്രമണം നടത്തിയതോടെ നിയന്ത്രണ രേഖ വീണ്ടും അശാന്തമായി. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.
പാക്ക് സൈന്യത്തിന്റെ ലക്ഷ്യം നിയന്ത്രണ രേഖയില്‍ ആക്രമണം നടത്തി ഭീകരര്‍ക്ക് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനുള്ള അവസരം ഉണ്ടാക്കുകയാണെന്നാണ് സൈന്യം സംശയിക്കുന്നത്.