ജമ്മു-കശ്മീര്‍ ഗവര്‍ണറായി സത്യപാല്‍ മാലിക്ക് സത്യപ്രതിജ്ഞ ചെയ്തു

sathyapal-malik

ശ്രീനഗര്‍: ജമ്മു-കശ്മീര്‍ ഗവര്‍ണറായി സത്യപാല്‍ മാലിക്ക് സത്യപ്രതിജ്ഞ ചെയ്തു. ബിഹാര്‍ ഗവര്‍ണറായിരുന്ന സത്യപാല്‍ മാലിക്കിനെ ചൊവ്വാഴ്ചയാണ് ജമ്മു കശ്മീര്‍ ഗവര്‍ണറായി നിയമിക്കുന്നുവെന്ന് രാഷ്ട്രപതി ഭവന്‍ അറിയിച്ചത്.

എന്‍.എന്‍. വോറ വിരമിച്ച ഒഴിവിലേക്കാണ് സത്യപാല്‍ മാലിക്കിനെ നിയമിച്ചിരിക്കുന്നത്. ജൂണ്‍ 28ന് വോറയുടെ കാലാവധി അവസാനിച്ചിരുന്നു. എന്നാല്‍ അമര്‍നാഥ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ കാലാവധി നീട്ടി നല്‍കുകയായിരുന്നു. കഴിഞ്ഞ 10 വര്‍ഷമായി വോറയായിരുന്നു കശ്മീര്‍ ഗവര്‍ണര്‍.

ബിജെപി മുന്‍ ദേശീയ ഉപാധ്യക്ഷനായിരുന്ന സത്യപാല്‍ മാലിക്ക് 2017 സെപ്റ്റംബറിലാണ് ബിഹാര്‍ ഗവര്‍ണറായി ചുമതലയേറ്റത്. രണ്ട് തവണ രാജ്യസഭാംഗവുമായിരുന്നു അദ്ദേഹം.

Top