ജമ്മു കശ്മീരിന്റെ വിവിധ മേഖലകളില്‍ അതിശൈത്യം ; ശ്രീനഗറില്‍ മൈനസ് 2.8 ഡിഗ്രി താപനില

cold climate

ശ്രീനഗര്‍: ജമ്മു കശ്മീരിന്റെ വിവിധ മേഖലകളില്‍ അതിശൈത്യം. തലസ്ഥാനമായ ശ്രീനഗറില്‍ മൈനസ് 2.8 ഡിഗ്രിയാണ് താപനില. സീസണിലെ ഏറ്റവും കൂടിയ തണുപ്പാണ് കഴിഞ്ഞ രാത്രി ശ്രീനഗറില്‍ രേഖപ്പെടുത്തിയത്. വരുന്ന മൂന്ന്, നാല് ദിവസങ്ങളില്‍ താപനില കൂടുതല്‍ താഴുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.

ലേയിലാണ് ശൈത്യം ശക്തമായിരിക്കുന്നത്. ഇവിടെ മൈനസ് 10.9 ഡിഗ്രി സെല്‍ഷ്യസാണ് താപനില. കാര്‍ഗിലില്‍ മൈനസ് 8.2 താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗുല്‍മര്‍ഗില്‍ മൈനസ് 4.0 ഡിഗ്രി സെല്‍ഷ്യസും പല്‍ഗാമില്‍ മൈനസ് 5.2 ഡിഗ്രി സെല്‍ഷ്യസുമാണ് താപനില.

ജമ്മു, ബാനിഹാള്‍, കട്ര, ബറ്റോട്ടെ തുടങ്ങിയ സ്ഥലങ്ങളിലാണ് താപനില മൈനസിലേക്ക് എത്താതിരിക്കുന്നത്. ഇവിടങ്ങളില്‍ ജനജീവിതം സാധാരണ നിലയിലാണ്.

Top