ജമ്മു കശ്മീരില്‍ തീവ്രവാദികളുടെ വെടിയേറ്റ് സ്ത്രീ കൊല്ലപ്പെട്ടു ; ഒരാള്‍ക്ക് പരുക്ക്

terrorism

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലെ നര്‍ബാല്‍ ഗ്രാമത്തില്‍ തീവ്രവാദികളുടെ വെടിയേറ്റ് സ്ത്രീ കൊല്ലപ്പെട്ടു. നിജീന ബാനു എന്ന സ്ത്രീയാണ് മരിച്ചത്. വെടിവെപ്പില്‍ മുഹമ്മദ് സുല്‍ത്താന്‍ എന്ന യുവാവിന് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. നിജീന ബാനുവിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി വെടിവെക്കുകയായിരുന്നു.

ആക്രമണം നടത്തിയ തീവ്രവാദികള്‍ക്കായി മേഖലയില്‍ തിരച്ചില്‍ നടത്തിവരികയാണ്.

Top