ശ്രീനഗര്‍: ജമ്മുകശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ശ്രീനഗറില്‍ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ രണ്ടു നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
കര്‍ഫാലി മൊഹല്ല ഏരിയയിലാണ് വെടിവെപ്പ് നടന്നത്. എം.എല്‍.എ ഷമിമ ഫിര്‍ദൗസിെന്റ ഓഫീസ് ജീവനക്കാരനായ നസീര്‍ അഹമ്മദ് ഭട്ട്, പാര്‍ട്ടി പ്രവര്‍ത്തകനായ മുഷ്താഖ് അഹമ്മദ് വാനി എന്നിവരാണ് കൊല്ലപ്പെട്ടത്.
ഹിസ്ബുല്‍ മുജാഹിദ്ദീനാണ് ആക്രമണത്തിന് പിന്നിലെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ട്ടി പരിപാടിയില്‍ നാഷണല്‍ കോണ്‍ഫറന്‍സ് നിയമസഭാംഗം ജബ്ബാര്‍ കദാലിന്റെ സമീപത്ത് ഇരുന്നവര്‍ക്കാണ് വെടിയേറ്റത്. പരിക്കേറ്റയാളുടെ നില ഗുരുതരമാണ്.
ജമ്മു-കശ്മീരില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് തീവ്രവാദ ആക്രമണങ്ങള്‍ തുടരുന്നത്. നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി, പിഡിപി എന്നിവര്‍ മത്സരത്തില്‍ നിന്ന് പിന്മാറിയിട്ടുണ്ട്. 65 ശതമാനം സീറ്റുകളിലും ഇപ്പോള്‍ തന്നെ ബിജെപി വിജയിച്ചിരിക്കുകയാണ്.