ജമ്മുകശ്മീരില്‍ വീണ്ടും അക്രമണം; നഗരത്തില്‍ 24 മണിക്കൂറിനുള്ളില്‍ രണ്ടാമത്തെ സ്‌ഫോടനം

kashmirarmy

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ വീണ്ടും സ്‌ഫോടനം. ലാല്‍ ചൗക്കിലെ ഗാണ്ഡഘറിലാണ് ഇന്ന് പൊട്ടിത്തെറിയുണ്ടായത്. നഗരത്തില്‍ 24 മണിക്കൂറിനിടെയുണ്ടാകുന്ന രണ്ടാം സ്‌ഫോടനമാണിത്. നഗരത്തിലെ വഴിവക്കില്‍ ഗ്രനേഡാണ് പൊട്ടിത്തെറിക്കുകയായിരുന്നു. ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

മറ്റൊരു സംഭവത്തില്‍ ഷോപ്പിയാനിലെ ഗാഗ്രന്‍ മേഖലയില്‍ ഭീകരര്‍ പോലീസ് സ്റ്റേഷനു നേരെ ബോംബെറിഞ്ഞിരുന്നു. ഈ സംഭവത്തില്‍ ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

Top