ശ്രീനഗര്‍: ഇന്ത്യയിലെ ഏക മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായ ജമ്മു കാശ്മീരില്‍ ആദ്യ വനിതാ മുഖ്യമന്ത്രിയായി പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി (56) അധികാരമേല്‍ക്കും.
മെഹബൂബയുടെ വസതിയില്‍ ഇന്നലെ പാര്‍ട്ടി എം.എല്‍.എമാരും എം.എല്‍.സിമാരും എം.പിമാരും പങ്കെടുത്ത യോഗം ഏകകണ്ഠമായി അവരെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു. ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം സത്യപ്രതിജ്ഞയുടെ തീയതി തീരുമാനിക്കും.
മെഹബൂബ ഇപ്പോള്‍ തെക്കന്‍ കാശ്മീരിലെ അനന്ത്‌നാഗ് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള എം.പിയാണ്. അവര്‍ക്ക് ഇനി നിയമസഭയിലേക്കോ ലെജിസ്ലേറ്റിവ് കൗണ്‍സിലിലേക്കോ തിരഞ്ഞെടുക്കപ്പെടേണ്ടതുണ്ട്. ലോക്‌സഭാംഗത്വം രാജിവയ്ക്കുകയും വേണം.
മൂന്നു മാസത്തോളം നീണ്ട അനിശ്ചിതത്വത്തിന് ശേഷം സംസ്ഥാനത്ത് വീണ്ടും ബി.ജെ.പി പി.ഡി.പി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ധാരണയായതിന് പിന്നാലെയാണ് പി.ഡി.പി സുപ്രധാന യോഗം ചേര്‍ന്നത്. മുഖ്യമന്ത്രിയായിരുന്ന മെഹബൂബയുടെ പിതാവ് മുഫ്തി മുഹമ്മദ് സെയ്ദ് ജനുവരി ആദ്യം മരിച്ചതോടെ ബി.ജെ.പി പി.ഡി.പി സഖ്യം ഉലഞ്ഞിരുന്നു. അതുമൂലം പുതിയ മന്ത്രിസഭാ രൂപീകരണം നീണ്ടു പോകുകയായിരുന്നു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും മെഹബൂബയും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ നേരത്തേയുള്ള പൊതുമിനിമം പരിപാടിയുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചതോടെയാണ് അനിശ്ചിതത്വം നീങ്ങിയത്.
87അംഗ നിയമസഭയില്‍ പി.ഡി.പിക്ക് 27 അംഗങ്ങളാണുണ്ടായിരുന്നത്. മുഫ്തിയുടെ മരണത്തോടെ ഒരാള്‍ കുറഞ്ഞു. ബി.ജെ.പിക്ക് 25 പേരുണ്ട്. നാഷണല്‍ കോണ്‍ഫറന്‍സിന് 15 പേരും കോണ്‍ഗ്രസിന് 12 പേരുമുണ്ട്. മറ്റുള്ള