സ്പാനിഷ് ഫുട്‌ബോളര്‍ ഫ്രാന്‍സിസ്‌കോ മെദീന ലൂണ എന്ന പിറ്റി ജംഷദ്പൂര്‍ വിട്ടു. 38കാരനായ പിറ്റി ഇനി ജംഷദ്പൂരില്‍ തുടരില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ്.
പിറ്റിയെ വലിയ തുകയ്ക്കായിരുന്നു ജംഷദ്പൂര്‍ ടീമില്‍ എത്തിച്ചത്. ജംഷദ്പൂര്‍ മധ്യനിരയില്‍ ഏറെ പ്രതീക്ഷയോടെ എത്തിയ താരത്തിന് പരിക്ക് കാരണം വളരെ കുറച്ച് മത്സരങ്ങള്‍ മാത്രമേ കളിക്കാന്‍ സാധിച്ചുള്ളൂ. തുടക്കത്തില്‍ ഗോളും അസിസ്റ്റും ഒക്കെ ആയി കളം നിറഞ്ഞു എങ്കിലും പിന്നീട് തുടരെ തുടരെ പരിക്കുകള്‍ പിറ്റിയെ വേട്ടയാടുകയായിരുന്നു.
ഈ സീസണില്‍ ജംഷദ്പൂരിനായി പിറ്റി 6 മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്. അതില്‍ 2 അസിസ്റ്റും ഒരു ഗോളും താരം സ്വന്തമാക്കിയിട്ടുണ്ട്. ഗ്രാനഡ, റയോ വല്ലെകാനോ എന്നീ ക്ലബുകള്‍ക്കായി നിരവധി കാലം കളിച്ചിട്ടുമുണ്ട്.