ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പ്രധാനമന്ത്രിയുടെ ജന്‍ധന്‍ പദ്ധതി പ്രകാരമുള്ള അക്കൗണ്ടുകളിലെ മൊത്തം നിക്ഷേപം 80,000 കോടി രൂപ കടന്നു.
നോട്ട് അസാധുവാക്കലിന് പിന്നാലെയാണ് അക്കൗണ്ടുകളില്‍ നിക്ഷേപം വര്‍ധിച്ചത്. നവംബര്‍ 16ന് മുമ്പ് 45,300 കോടിയായിരുന്ന നിക്ഷേപം നോട്ട് അസാധുവാക്കലിന് ശേഷം 74,000 കോടിയായി ഉയര്‍ന്നു.
തുടര്‍ന്ന് നിക്ഷേപത്തില്‍ പെട്ടെന്ന് കാര്യമായ കുറവുണ്ടായെങ്കിലും 2017 മാര്‍ച്ചുമുതല്‍ നിക്ഷേപം നീണ്ടും ഉയര്‍ന്നുവെന്നാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം അവകാശപ്പെടുന്നത്. അക്കൗണ്ടുകളുടെ എണ്ണത്തിലും കാര്യമായ വര്‍ധനവുണ്ടായിട്ടുണ്ട്.