കെ.എസ്. ചിത്രയെന്ന മലയാളത്തിന്റെ വാനമ്പാടിയെ തേടിയെത്തുന്ന പുരസ്‌കാരങ്ങള്‍ എണ്ണിയാല്‍ തീരുന്നതല്ല.
പതിനൊന്നാം തവണയും ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ സംസ്ഥാന ബഹുമതിയായ നന്ദി അവാര്‍ഡും കരസ്ഥമാക്കിയിരിക്കുകയാണ് മലയാളിയുടെ വാനമ്പാടി.
ഏറ്റവും കൂടുതല്‍ നന്ദി അവാര്‍ഡ് ലഭിച്ച ഗായികയെന്ന എസ്. ജാനകിയുടെ റെക്കോര്‍ഡ് ഇതോടുകൂടി ചിത്ര മറികടന്നിരിക്കുകയാണ്.
ജാനകിയമ്മയ്ക്ക് 10 പ്രാവശ്യമാണ് ഈ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്.
‘മുകുന്ദ’ എന്ന ചിത്രത്തിലെ ഗോപികാമ്മ എന്ന ഗാനത്തിനാണ് ചിത്രയ്ക്ക് ഇത്തവണ അവാര്‍ഡ് ലഭിച്ചത്.
മിക്കി.ജെ.മെയര്‍ സംഗീതം നിര്‍വഹിച്ച ഗാനം എഴുതിയത് സിരിവെണ്ണെല സീതാരാമ ശാസ്ത്രിയാണ്.
എം.എം.കീരവാണി ഈണമിട്ട ‘കലികി ചിലകല'(1990) എന്ന ഗാനത്തിനാണ് ആദ്യമായി നന്ദി പുരസ്‌കാരം ചിത്രയ്ക്ക് ലഭിക്കുന്നത്.
അതിനു ശേഷം രണ്ടു വര്‍ഷങ്ങള്‍ ഒഴികെ 1999വരെ തെലുങ്കിലെ മികച്ച ഗായിക പട്ടം ചിത്രയ്ക്ക് തന്നെയായിരുന്നു.