Janarakhayathra stage collapsed in Ernakulam

കൊച്ചി: എറണാകുളം ചുള്ളിക്കലില്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്റെ ജനരക്ഷാ യാത്രയുടെ വേദി തകര്‍ന്നു. സുധീരനും നേതാക്കളും വേദിയിലേക്കു കയറുമ്പോഴായിരുന്നു അപകടം. കുമ്പളങ്ങിയിലെ കോണ്‍ഗ്രസ് നേതാവ് ശിവദത്തനു തലയ്ക്കു മുറിവേറ്റു.

25 പേര്‍ക്ക് ഇരിക്കാവുന്ന താല്‍ക്കാലിക സ്റ്റേജില്‍ നൂറോളംപേര്‍ കയറിയതാണു പ്രശ്‌നമായത്. സ്റ്റേജിലെത്തിയ സുധീരനു മാല ചാര്‍ത്തുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലുമാണ് സ്‌റ്റേജ് നിലംപൊത്തിയത്.മേല്‍ക്കൂര ഉള്‍പ്പെടെയാണു നിലംപൊത്തിയത്. തുടര്‍ന്ന് കുറച്ചപ്പുറത്തുള്ള സ്ഥിരം സ്റ്റേജ് വൃത്തിയാക്കി യോഗം പുനരാരംഭിച്ചു.

Top