തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയ്ക്ക് നാളെ തിരുവനന്തപുരത്ത് സമാപനം.
ഒക്ടോബര്‍ മൂന്നിന് പയ്യന്നൂരില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. യാത്ര ഉദ്ഘാടനം ചെയ്ത ബിജെപി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത് ഷാ സമാപനത്തിലും പങ്കെടുക്കും.
അമിത് ഷായോടൊപ്പം അരലക്ഷം പേര്‍ നാളെ പദയാത്രയില്‍ അണിചേരുമെന്ന് ബിജെപി അവകാശപ്പെടുന്നു.
ശ്രീകാര്യത്തു നിന്ന് പുത്തരിക്കണ്ടം മൈതാനി വരെയുള്ള പദയാത്രയില്‍ കേന്ദ്രമന്ത്രിമാരും കേന്ദ്രനേതാക്കളും സംസ്ഥാന മുഖ്യമന്ത്രിമാരും അണിനിരക്കും.
സിപിഎം ആക്രമണത്തില്‍ കൊല്ലപ്പെട്ട മണ്ണന്തല രഞ്ജിത്തിന്റെയും കല്ലംപള്ളി രാജേഷിന്റെയും വീടുകള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനോടൊപ്പം ദേശീയനേതാക്കളും സന്ദര്‍ശിച്ചശേഷം ശ്രീകാര്യത്തു നിന്ന് പദയാത്ര ആരംഭിക്കുക.
എംജി റോഡ് വഴിയാണ് പുത്തരിക്കണ്ടം മൈതാനിയിലെ കല്ലംപള്ളി രാജേഷ് നഗറില്‍ ജനരക്ഷായാത്ര സമാപിക്കുന്നത്.