തിരുവനന്തപുരം : ജനശതാബ്ധി ഉള്‍പ്പെടെ കേരളത്തിലോടുന്ന ട്രെയിനുകൾ സര്‍വീസ് തുടരുമെന്ന് റെയില്‍വേ അറിയിച്ചു. ജനശതാബ്ദി, വേണാട് എക്‌സ്പ്രസുകൾ റദ്ദാക്കാനുള്ള തീരുമാനമാണ് റെയിൽവേ പിൻവലിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റേയും യാത്രക്കാരുടേയും പ്രതിഷേധം കണക്കിലെടുത്താണ് റെയിൽവേയുടെ പുതിയ തീരുമാനം.
ട്രെയിനുകള്‍ നിര്‍ത്തലാക്കാനുള്ള നീക്കത്തില്‍ നിന്നും റെയില്‍വേ പിന്മാറിയില്ലെങ്കില്‍ സംസ്ഥാനത്തെ മുഴുവന്‍ എം.പിമാരുമായി ആലോചിച്ച് പ്രക്ഷോഭമാരംഭിക്കുമെന്ന് എം.കെ രാഘവന്‍ എം.പി പറഞ്ഞിരുന്നു.
തിരുവനന്തപുരം – കോഴിക്കോട്, തിരുവനന്തപുരം – കണ്ണൂര്‍, ജനശതാബ്ദിയും തിരുവനന്തപുരം -എറണാകുളം വേണാട് സ്പെഷ്യല്‍ ട്രെയിനുമാണ് റദ്ദാക്കാൻ റെയിൽവേ തീരുമാനിച്ചിരുന്നത് . കൊവിഡ് സാഹചര്യത്തിൽ യാത്രക്കാരുടെ കുറവ് അനുഭവപ്പെട്ടതോടെയാണ് സർവീസുകൾ റദ്ദാക്കാൻ റെയിൽവേ തീരുമാനിച്ചത്. റെയിൽവേയുടെ നടപടിക്കെതിരെ മന്ത്രി ജി സുധാകരൻ രംഗത്തെത്തിയിരുന്നു.