കൊച്ചി: കണ്ണൂരില്‍ നിന്ന് തിരുവനനന്തപുരത്തേക്ക് വന്ന ജനശതാബ്ദി എക്‌സ്പ്രസില്‍ യാത്ര ചെയ്തയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
കോവിഡ് പരിശോധന ഫലം വരുന്നതിന് മുമ്പാണ് ഇയാള്‍ കോഴിക്കോട്ടു നിന്ന് ട്രെയിനില്‍ യാത്ര ആരംഭിച്ചത്. ഇയാളുടെ ഫലം പോസിറ്റീവായതോടെ റെയില്‍വെ അധികൃതരെ വിവരം അറിയിക്കുകയും റെയില്‍വെ ആരോഗ്യവിഭാഗം ഇയാളെ കൊച്ചിയിലിറക്കി സംസ്ഥാന ആരോഗ്യവകുപ്പിന് കൈമാറുകയും ചെയ്തു.
കന്യാകുമാരി സ്വദേശിയായ യുവാവ് കുന്ദമംഗലത്ത് കെഎസ്ഇബി കരാര്‍ ജോലിക്കാരനാണ്. മുന്ന് ദിവസം മുമ്പ് ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്ന് സ്രവം പരിശോധനക്ക് എടുത്തിരുന്നു. ഭാര്യയെ തിരുവനന്തപുരത്ത് ആശുപത്രിയില്‍ പ്രസവത്തിനു അഡ്മിറ്റ് ചെയ്തതിനെ തുടര്‍ന്നാണ് ഇയാള്‍ യാത്ര തിരിച്ചത്.