ജനതാദള്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി എന്‍ഡിഎയില്‍ ചേര്‍ന്നു

ദില്ലി: മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ ജനതാദള്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി എന്‍ഡിഎയില്‍ ചേര്‍ന്നു. പാര്‍ട്ടിയെ മുന്നണിയിലേക്ക് ബിജെപി നേതൃത്വം പൂര്‍ണ മനസോടെ സ്വാഗതം ചെയ്‌തെന്ന് എച്ച്.ഡി കുമാരസ്വാമി എക്‌സില്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ന്യൂ ഇന്ത്യ സ്‌ട്രോങ് ഇന്ത്യ കാഴ്ചപ്പാടിന് ഈ സൗഹൃദം കരുത്തേകുമെന്നും എച്ച്.ഡി കുമാരസ്വാമി കുറിച്ചു. ഇന്ന് ദില്ലിയിലെത്തിയ അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് സഖ്യ തീരുമാനം പ്രഖ്യാപിച്ചത്.

അതേസമയം പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിനൊപ്പമല്ലെന്ന് ജെഡിഎസ് കേരളാ ഘടകം നിലപാടറിയിച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ ഒക്ടോബര്‍ ഏഴിന് സംസ്ഥാന കമ്മിറ്റി ചേരുമെന്ന് മാത്യു ടി തോമസ് അറിയിച്ചു. ദേശീയ ഘടകത്തില്‍ നിന്നും എങ്ങിനെ മാറി നില്‍ക്കുമെന്ന് പാര്‍ട്ടിക്കകത്ത് ആശങ്കയുണ്ട്. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചു ജയിച്ച എംഎല്‍എമാര്‍ക്കും ദേശീയ നേതൃത്വത്തിന്റെ തീരുമാനം ഭീഷണിയാണ്.

Top