ജന്‍വീര്‍ കപൂറിന്റെ അരങ്ങേറ്റ ചിത്രം ധടക് ; രണ്ടാമത്തെ ഗാനം പുറത്തിറങ്ങി

ബോളിവുഡിന്റെ താരറാണി ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍ അരങ്ങേറ്റം കുറിക്കുന്ന ആദ്യ ചിത്രം ‘ധടക്ക് ‘ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. അജയ് , അതുല്‍ എന്നിവരാണ് സിംഗ് സിംഗ് സിംഗ്‌സാട്ട് എന്ന ഗാനം ആലപിച്ചിരിക്കുന്നത്. അമിതാഭ് ഭട്ടാചാര്യയാണ് ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത്. ജൂലൈ 20ന് ആണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്.

ശശാങ്ക് ഖൈത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ യുവനടന്‍ ഷാഹിദ് കപൂറിന്റെ സഹോദരന്‍ ഇഷാന്‍ ഖട്ടറും ജാന്‍വിയുമാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. കരണ്‍ ജോഹര്‍, സീ സ്റ്റുഡിയോസ്, ഹിരോറോ യാഷ് ജോഹര്‍, അപൂര്‍വ മെഹ്ത എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സൂപ്പര്‍ ഹിറ്റ് മറാത്തി ചിത്രമായ സൈറാത്തിന്റെ ഹിന്ദി റീമേക്കാണ് ധടക്. കൗമാരപ്രായക്കാരുടെ പ്രണയത്തെ കുറിച്ചുള്ളതാണ് ഈ ചിത്രം. ധര്‍മ്മ പ്രൊഡക്ഷന്റെ കീഴിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തില്‍ ജാന്‍വി കപൂറിന്റെ അമ്മ വേഷത്തില്‍ അഭിനയിക്കുന്നത് ശാലിനി കപൂറാണ്.

Top