ബോളിവുഡിന്റെ താരറാണി ശ്രീദേവിയുടെ മകൾ ജാന്‍വി കപൂർ അരങ്ങേറ്റം കുറിക്കുന്ന ആദ്യ ചിത്രം ‘ധടക്ക് ‘ ജൂലൈയിൽ പ്രദർശനത്തിനെത്തുന്നു. ജൂലൈ 20ന് ആണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. കരണ്‍ ജോഹര്‍ നിർമ്മിക്കുന്ന ചിത്രത്തിൽ യുവനടന്‍ ഷാഹിദ് കപൂറിന്റെ സഹോദരന്‍ ഇഷാന്‍ ഖട്ടറും ജാൻവിയുമാണ് കേന്ദ്ര കഥാപാത്രങ്ങൾ.
The lovebirds of #Dhadak… Janhvi and Ishaan… An adaptation of Marathi blockbuster #Sairat… Directed by Shashank Khaitan… 20 July 2018 release. pic.twitter.com/eRZ8SxVaNL
— taran adarsh (@taran_adarsh) January 20, 2018
സൂപ്പര്‍ ഹിറ്റ് മറാത്തി ചിത്രമായ സൈറാത്തിന്റെ ഹിന്ദി റീമേക്കാണ് ധടക്. കൗമാരപ്രായക്കാരുടെ പ്രണയത്തെ കുറിച്ചുള്ളതാണ് ഈ ചിത്രം.ധര്‍മ്മ പ്രൊഡക്ഷന്റെ കീഴിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിൽ ജാന്‍വി കപൂറിന്റെ അമ്മ വേഷത്തിൽ അഭിനയിക്കുന്നത് ശാലിനി കപൂറാണ്.