ക്യാമറയ്ക്കു മുന്നില്‍ അമ്മ മറ്റൊരാളാകുന്നത് കണ്ട് അത്ഭുതപ്പെട്ടിരുന്നു; ജാന്‍വി കപൂര്‍

sreedevi

ക്യാമറയ്ക്കു മുന്നിലെത്തുമ്പോള്‍ അമ്മ മറ്റൊരാളാകുന്നത് കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ടെന്ന് മകള്‍ ജാന്‍വി കപൂര്‍. ശ്രീദേവിയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവ് ചിത്രമായ ‘ഇംഗ്ലീഷ് വിംഗ്ലീഷ്’ ചിത്രീകരണത്തിനിടെ നടന്ന ഒരു സംഭവം അനുസ്മരിക്കുകയായിരുന്നു ജാന്‍വി.

‘ഷൂട്ടിങ് ലൊക്കേഷനില്‍ ഞങ്ങളും ഉണ്ടായിരുന്നു. എനിക്കായി കൊണ്ട് വച്ച സൂപ്പ് കുടിക്കാത്തത്തിനോ മറ്റോ എന്നോട് ദേഷ്യപ്പെടുകയായിരുന്നു അമ്മ. പെട്ടന്നാണ് ഷോട്ട് റെഡി എന്ന് പറഞ്ഞത്. അതുവരെ കണ്ട അമ്മയായിരുന്നില്ല ആ നിമിഷം മുതല്‍. പൊസിഷനില്‍ പോയി നിന്ന് മറ്റൊരാളായി മാറിയ അമ്മയെക്കണ്ട് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. ഞാന്‍ ഒരാള്‍ അവിടെയുണ്ട് എന്ന കാര്യം തന്നെ അമ്മ മറന്നു പോയത് പോലെ’- ജാന്‍വി പറഞ്ഞു.

കരണ്‍ ജോഹര്‍ നിര്‍മ്മിക്കുന്ന ധടക്ക് എന്ന ചിത്രത്തിലൂടെയാണ് ജാന്‍വി ബോളിവുഡില്‍ അരേങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത്. ജാന്‍വിയുടെ ബോളിവുഡ് പ്രവേശനത്തിനായി ഏറെ നാളായി ആകാംക്ഷയോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. ശ്രീദേവിയെ പോലെ മകളും സിനിമയില്‍ തിളങ്ങുമെന്ന പ്രതീക്ഷയാണ് എല്ലാവര്‍ക്കുമുളളത്.

Top