ആന്റി എന്നു വിളിച്ചതില്‍ ക്ഷമ ചോദിക്കുന്ന ജാന്‍വി; വൈറലായി സ്മൃതി ഇറാനിയുടെ ഇന്‍സ്റ്റഗ്രാം വീഡിയോ

സോഷ്യല്‍ മീഡിയയില്‍ വൈറലായി സ്മൃതി ഇറാമിയുടെ പോസ്റ്റ്. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും ബോളിവുഡ് താരം ജാന്‍വി കപൂറും ഒന്നിച്ചുള്ള ഏറ്റവും പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോള്‍ സാമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ജാന്‍വിയും സ്മൃതിയും ഒത്തുള്ള ബൂമറിങ്ങ് വീഡിയോയാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ആരാധക ശ്രദ്ധ നേടിയത്.

വീഡിയോയെക്കാള്‍ കൂടുതല്‍ ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചത് രസകരമായ അതിന്റെ അടിക്കുറിപ്പായിരുന്നു. തുടര്‍ച്ചയായി തന്നെ ആന്റി എന്ന് വിളിച്ചതിന് ജാന്‍വി കപൂര്‍ ക്ഷമ ചോദിക്കുമ്പോള്‍ ആരോ പകര്‍ത്തിയ നിമിഷം എന്ന അടിക്കുറിപ്പായിരുന്നു സ്മൃതി വീഡിയോയ്ക്ക് നല്‍കിയത്.

ഇതോടൊപ്പം ക്ഷമ ചോദിക്കുന്ന ജാന്‍വിയോട് അതൊന്നും പ്രശ്‌നമില്ല കുട്ടി എന്ന മറുപടി നല്‍കുന്നതും സ്മൃതിയുടെ പോസ്റ്റില്‍ കാണാമായിരുന്നു. നിരവധി ആളുകളാണ് പോസ്റ്റിന് ലൈക്ക് ചെയ്തിരിക്കുന്നത്. ഏഴു മണിക്കൂര്‍ മുന്‍പ് ഇട്ട വീഡിയോ രണ്ട് ലക്ഷത്തിനടുത്ത് ആളുകള്‍ ഇതുവരെ കണ്ടുകഴിഞ്ഞു.

പ്രശസ്ത ബോളിവുഡ് നടി ശ്രീദേവിയുടേയും സംവിധായകനു നിര്‍മാതാവുമായ ബോണി കപൂറിന്റെ മകളാണ് ജാന്‍വി.

Top