ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ബ്രസീലിയന്‍ പ്രതിരോധനിര താരമായ ജാവോ മിറാന്‍ഡ ടീമിനെ നയിക്കും. ബെല്‍ജിയത്തിനെതിരെയാണ് ഇന്നത്തെ മത്സരം. നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ സെര്‍ബിയക്കെതിരെ നടന്ന മത്സരത്തിലും മിറാന്‍ഡയായിരുന്നു ബ്രസീല്‍ നായകന്‍.
ടിറ്റെ ബ്രസീല്‍ പരിശീലകനായി എത്തിയ ശേഷമാണ് ടീമില്‍ ആംബാന്‍ഡ് റൊട്ടേഷന്‍ പോളിസി കൊണ്ട് വന്നത്. ഇതനുസരിച്ച് ഓരോ മത്സരത്തിലും ഓരോ ക്യാപ്റ്റന്മാരുമായാണ് ബ്രസീല്‍ കളിക്കുന്നത്. മിറാന്‍ഡയുള്‍പ്പെടെ ഈ ലോകകപ്പില്‍ തന്നെ 3 പേരാണ് ബ്രസീല്‍ ടീമിനെ നയിച്ചത്. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ മാഴ്‌സലോയും, സെര്‍ബിയക്കെതിരെ മിറാന്‍ഡയും ആം ബാന്‍ഡ് അണിഞ്ഞപ്പോള്‍, കോസ്റ്റാറിക്കയ്ക്കും, മെക്‌സിക്കോയ്ക്കുമെതിരെ തിയാഗോ സില്‍ വയായിരുന്നു ബ്രസീലിനെ നയിച്ചത്.
അതേ സമയം ഇന്ന് നായകനാകുന്നതോടെ ടിറ്റെയ്ക്ക് കീഴില്‍ ഏറ്റവും കൂടുതല്‍ തവണ ബ്രസീലിനെ നയിച്ച താരമെന്ന നേട്ടവും മിറാന്‍ഡയ്ക്ക് സ്വന്തമാകും.