ടോക്കിയോ: ചൈനീസ് ഉപഭോക്താക്കൾക്ക് പ്രവേശനമില്ലെന്ന് കാണിച്ച് കോസ്മെറ്റിക്സ് ഷോപ്പിൽ സൈൻ ബോർഡ് വച്ചതിനെതിരെ ജപ്പാനിൽ പ്രതിഷേധം ശക്തമായിരുന്നു.
സൂചന ബോർഡ് സാമൂഹ്യ മാധ്യമങ്ങളിലും വൈറലായതോടെ ക്ഷമാപണം നടത്തിയിരിക്കുയാണ് കമ്പനി അധികൃതർ.
പ്രമുഖ ജാപ്പനീസ് കോസ്മെറ്റിക്സ് നിർമ്മാതാക്കളായ പോളയാണ് ക്ഷമാപണം നടത്തിയത്.
ചൈനീസ് ഉപഭോക്താക്കൾക്ക് മനസ്സിലാക്കാവുന്നതാണെങ്കിലും സൂചന ബോർഡ് എഴുതിയിരിക്കുന്നത് ജാപ്പനീസിലാണ്.
ഞങ്ങൾ ആത്മാർത്ഥമായി ഖേദം പ്രകടിപ്പിക്കുന്നു, ചൈനീസ് ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടായതിൽ ക്ഷമ ചോദിക്കുന്നുവെന്നും പോള അറിയിച്ചു.
ഏത് ബ്രാഞ്ചിലാണ് ഇത്തരത്തിൽ ബോർഡ് വച്ചതെന്ന് അന്വേഷിക്കുമെന്നും നടപടികൾ സ്വീകരിക്കുമെന്നും കമ്പനി വ്യക്തമാക്കി.