ടോക്കിയോ: ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങളെ നേരിടുന്നതിനായി പ്രതിരോധ സംവിധാനങ്ങള്‍ ശക്തമാക്കാനൊരുങ്ങുകയാണ് ജപ്പാന്‍.
ഇതിന്റെ ഭാഗമായി ജപ്പാന്റെ വടക്കന്‍ മേഖലയായ ഹൊക്കായിഡോ ദ്വീപിലെ വ്യോമപാതയില്‍ മിസൈല്‍വേധ ഉപകരണം സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം.
ഉത്തര കൊറിയയുടെ തുടര്‍ച്ചയായ മിസൈല്‍ പരീക്ഷണങ്ങളില്‍ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുന്‍കരുതലായി പാട്രിയറ്റ് അഡ്വാന്‍സ്ഡ് കേപ്പബിലിറ്റി3 ഇന്റര്‍സെപ്റ്റര്‍(പിഎസി3) സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നതെന്ന് ജപ്പാന്‍ പ്രതിരോധ മന്ത്രി ഇട്‌സുനോരി ഒനോഡേറ വ്യക്തമാക്കി.
ഹൊക്കായിഡോയിലെ യാക്കുമോയില്‍ സ്ഥാപിച്ചിരുന്ന പിഎസി3യാണ് 80 കിലോമീറ്റര്‍ മാറിയുള്ള ദ്വീപിലേക്ക് മാറ്റുന്നത്. 20 കിലോമീറ്ററാണ് പിഎസി3ന്റെ പരിധി.
കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ട് തവണ് ജപ്പാന് മുകളിലൂടെ ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു.
അമേരിക്കന്‍ അതിര്‍ത്തിയിലേക്ക് മിസൈല്‍ വിക്ഷേപിക്കുമെന്ന ഉത്തര കൊറിയയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് തലസ്ഥാന മേഖലയില്‍ നാല് പുതിയ മിസൈല്‍വേധ ഉപകരണങ്ങള്‍ ജപ്പാന്‍ വിന്യസിപ്പിച്ചിരുന്നു.
സ്റ്റാന്റേഡ് മിസൈല്‍3, ഇന്റര്‍സെപ്റ്ററും പിഎസി3 എന്നീ രണ്ട് മിസൈല്‍ പ്രതിരോധ സംവിധാനങ്ങളാണ് ജപ്പാനിലുള്ളത്.