ടോക്കിയോ: ജപ്പാനില്‍ വന്‍ ഡിജിറ്റല്‍ കറന്‍സി കവര്‍ച്ചയില്‍ നഷ്ടപ്പെട്ടത് 60 ദശലക്ഷം ഡോളര്‍. ഒസാക കേന്ദ്രീകരിച്ചുള്ള ടെക് ബ്യൂറോയുടെ സെര്‍വര്‍ ഹാക്ക് ചെയ്താണ് ഡിജിറ്റല്‍ കറന്‍സി മോഷ്ടിച്ചത്. ഡിജിറ്റല്‍ കറന്‍സി എക്‌സ്‌ചേഞ്ചായ സെയ്ഫിന്റെ സാങ്കേതിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് ടെക് ബ്യൂറോ ആണ്.
അനധികൃതമായി ഹാക്കര്‍മാര്‍ സെര്‍വറില്‍ കയറിയതിനെക്കുറിച്ചു പ്രതികരിക്കാനില്ലെന്നും,അധികൃതരെ വിവരമറിയിച്ചിട്ടുണ്ടെന്നും, അന്വേഷണം തുടങ്ങിയതായും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഡിജിറ്റല്‍ കറന്‍സികളായ ബിറ്റ്‌കോയിന്‍, മോനകോയിന്‍, ബിറ്റ്‌കോയിന്‍ കാഷ് എന്നിവയാണു മോഷണം പോയതെന്നും ടെക് ബ്യൂറോ വ്യക്തമാക്കി. ഡിജിറ്റല്‍ കറന്‍സിയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ജപ്പാനില്‍ അരലക്ഷത്തിലധികം സ്ഥാപനങ്ങളില്‍ ബിറ്റ്‌കോയിന്‍ ഇടപാടുണ്ട്.