വടക്ക്കിഴക്കന്‍ ജപ്പാനില്‍ വന്‍ഭൂകമ്പം; സുനാമി മുന്നറിയിപ്പ്

ടോക്കിയോ: ജപ്പാന്റെ വടക്ക് കിഴക്കന്‍ തീരത്ത് ശക്തമായ ഭൂകമ്പം ഉണ്ടായതിനെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ്. റിക്ടര്‍ സ്‌കെയിലില്‍ 7.2 രേഖപ്പെടുത്തിയ ഭൂകമ്പമാണ് പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോയിലാണ് ശനിയാഴ്ച ഭൂകമ്പം ഉണ്ടായത്.

മിയാഗി മേഖലയില്‍ നിന്ന് 60 കിലോമീറ്റര്‍ ആഴത്തില്‍ പസഫിക് ജലത്തില്‍ വൈകുന്നേരം 6:09 ന് ഭൂചലനം ഉണ്ടായതായി ജെഎംഎ അറിയിച്ചു. ഒരു മീറ്ററോളം സുനാമി തരംഗങ്ങള്‍ക്ക് ഉപദേശം നല്‍കി.മിയാഗി തീരമാണ് പ്രഭവകേന്ദ്രം എന്ന് ക്യോഡോ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ ഇതേ സ്ഥലത്ത് ഉണ്ടായ ഭൂകമ്പത്തില്‍ വലിയ സുനാമിയിലേക്കും പിന്നീട്, വലിയ നാശ നഷ്ടത്തിലേക്കും നയിച്ചിരുന്നു. തുടര്‍ന്ന് ശക്തമായ സുരക്ഷാ മുന്നറിയിപ്പുകളാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

 

Top