ടോക്കിയോ: ജപ്പാനില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 88 ആയി. 50 ഓളം പേരെ കുറിച്ചുള്ള വിവരം ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വെള്ളപ്പൊക്കത്തില്‍ വീടുകള്‍ തകര്‍ന്ന ആയിരക്കണക്കിന് ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേയ്ക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.
ജനവാസ പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. തുടര്‍ച്ചയായുണ്ടാകുന്ന മണ്ണിടിച്ചിലില്‍ ഗതാഗതം താറുമാറായി. ദുരന്ത നിവാരണ സേന, പൊലീസ്, അഗ്നിശമന സേന തുടങ്ങി എല്ലാ മേഖലകളില്‍ നിന്നുമുള്ള സേവനങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചിട്ടുമുണ്ട്.
ഹിരോഷിമ, ഒസാക്ക, ഒകയാമ മേഖലകളിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായിരിക്കുന്നത്. കാണാതായവരില്‍ ഭൂരിഭാഗം പേരും ഹിരോഷിമയില്‍ നിന്നുള്ളവരാണെന്നാണ് ലഭിക്കുന്ന വിവരം.
ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. കനത്ത ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.