ടോക്കിയോ: നീണ്ട ഇടതൂര്‍ന്ന് ആകര്‍ഷണീയമായ മുടിയാണ് ജാപ്പനീസ് സ്വദേശിനിയായ റിന്‍ കാംബെയ്ക്ക്. യുവതിയുടെ മുടിയുടെ നീളമാകട്ടെ ആറ് അടി മൂന്ന് ഇഞ്ചാണ്. ഏറെ കാലത്തെ പരിശ്രമങ്ങള്‍ക്കൊടുവിലാണ് കാംബെ ഇത്രയും നീളമുള്ള മുടി വളര്‍ത്തിയെടുത്തത്. ഇരുപതാമത്തെ വയസില്‍ ബുദ്ധമതം സ്വീകരിച്ചതിന് ശേഷം കാംബെ മുടി മുറിച്ചിട്ടില്ല. ഇത്രയും നീളമുള്ള മുടി പരിപാലിക്കുന്നത് ബുദ്ധിമുട്ടാണെങ്കിലും മുടിയുടെ നീളത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ അഭിമാനമുണ്ടെന്ന് റിന്‍ പറയുന്നു. മുടിയുടെ പരിചരണത്തിനായി ഒരു ദിവസത്തിന്റെ പകുതിയിലേറെയും റിന്‍ ചെലവഴിക്കാറുണ്ട്.
മുടി വളരാനും ഭംഗിയായി ഇരിക്കാനും കുങ്കുമം ഉപയോഗിച്ചുണ്ടാക്കുന്ന പ്രത്യേക തരം ക്രീമാണ് റിന്‍ ഉപയോഗിക്കുന്നത്. കര്‍ക്കശക്കാരായിരുന്നു റിന്നിന്റെ മാതാപിതാക്കള്‍. സോക്കര്‍ ടീമില്‍ അംഗമായിരുന്നതിനാല്‍ സ്‌കൂള്‍ പഠനകാലത്ത് ഒരിക്കലും മുടി നീട്ടാന്‍ കാംബെയ്ക്ക് അനുവാദമുണ്ടായിരുന്നില്ല. പിന്നീട്, സ്പോര്‍ട്സിനോട് വിടപറഞ്ഞ് റിന്‍ നൃത്തം അഭ്യസിക്കാന്‍ തുടങ്ങി. ഈ സമയത്താണ് മുടി വളര്‍ത്താനാരംഭിച്ചത്. മുടി തന്റെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമാണെന്നാണ് റിന്‍ പറയുന്നത്.