ടോക്യോ: ജപ്പാന്റെ ഒളിമ്പിക്സ് കമ്മിറ്റി വൈസ് പ്രസിഡന്റിനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ജപ്പാന്‍ ഫുട്ബോള്‍ അസോസിയേഷന്‍ (ജെ.എഫ്.എ) ചെയര്‍മാന്‍ കൂടിയായ കൊസോ താഷിമയുടെ ഫലത്തെക്കുറിച്ചറിയിച്ചത് ജെ.എഫ്.എ തന്നെയാണ്.
അതേസമയം താഷിമയ്ക്ക് രോഗം ബാധിച്ചത് ബ്രിട്ടനില്‍ നിന്നാണെന്നാണ് റിപ്പോര്‍ട്ട്. ഇദ്ദേഹത്തിന്റെ പരിശോധനാ ഫലം പുറത്തുവന്നത് ചൊവ്വാഴ്ചയാണ്. നേരത്തെ താഷിമ ബ്രിട്ടന്‍, നെതര്‍ലന്‍ഡ്, യു.എസ്.എ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. അതിന് ശേഷം അമേരിക്കയിലും സന്ദര്‍ശനം നടത്തിയിരുന്നു.
താഷിമ ഇപ്പോള്‍ ജപ്പാനില്‍ ചികിത്സയിലാണുള്ളത്. താന്‍ സുഖമായിരിക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. പനിയെ തുടര്‍ന്നായിരുന്നു താഷിമയെ പരിശോധനകള്‍ക്ക് വിധേയനാക്കിയിരുന്നത്.