ജപ്പാന്‍ ഓപ്പണ്‍ ; ശ്രീകാന്ത് ക്വാര്‍ട്ടറില്‍, പ്രണോയി പുറത്ത്‌

ടോക്കിയോ: ജപ്പാന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ നിന്നും എച്ച് എസ് പ്രണോയി പുറത്ത്. അതേസമയം, മുന്‍ ലോക ഒന്നാം നമ്പര്‍ താരം കെ ശ്രീകാന്ത് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നത് ഇന്ത്യയ്ക്ക് ആശ്വാസമായി.

ഏഷ്യന്‍ ഗെയിംസില്‍ തന്നെ വീഴ്ത്തിയ ഹോങ്കോംഗ് താരം വോംഹ് വിംഗ് കി വിന്‍സന്റിനെ തോല്‍പ്പിച്ചാണ് ശ്രീകാന്ത് ക്വാര്‍ട്ടറില്‍ സ്ഥാനം പിടിച്ചത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു ഇന്ത്യന്‍ താരത്തിന്റെ ജയം. സ്‌കോര്‍ 21- 15, 21-14.

dc-Cover-t3aem683pu6lqjlpk1gitk1e92-20180322195026.Medi

കോമണ്‍ വെല്‍ത്ത്‌ ഗെയിംസ് വെള്ളി മെഡല്‍ ജേതാവായ ശ്രീകാന്ത് ക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയയുടെ ലീം ഡോംഗ് യൂണിനെ നേരിടും. ഇന്ത്യയുടെ പി.വി.സിന്ധുവും പ്രീക്വാര്‍ട്ടറില്‍ പുറത്തായിരുന്നു. ചൈനയുടെ യുവതാരം ഫാങ്ജീ ജാവോയോടാണ് സിന്ധു ഏറ്റുമുട്ടിയത്. രണ്ടാം ഗെയിമില്‍ തുടര്‍ച്ചയായി പിഴവുകള്‍ വരുത്തിയതാണ് സിന്ധുവിന് തിരിച്ചടിയായത്.

Top