എട്ടാം തരംഗം രൂക്ഷം; ജപ്പാനില്‍ ഒറ്റദിവസം രണ്ട് ലക്ഷത്തിലേറെ കോവിഡ് രോഗികള്‍

ടോക്കിയോ: കോവിഡ് എട്ടാം തരംഗത്തിനിടയിൽ, ജപ്പാനിൽ രണ്ട് ലക്ഷത്തിലധികം പേർക്ക് പുതുതായി രോഗബാധ കണ്ടെത്തി. ഓഗസ്റ്റ് 25ന് ശേഷം രാജ്യത്ത് ഒരുദിവസം രണ്ട് ലക്ഷത്തിലധികം പേർക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്നത് ഇതാദ്യമാണെന്ന് ജപ്പാൻ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകകൾ പ്രകാരം ഒരാഴ്ച മുമ്പ് പതിനാറായിരത്തിലധികം കേസുകൾ ഒരു ദിവസം റിപ്പോർട്ട് ചെയ്തതായി സിൻഹുവാ വാർത്താ ഏജൻസി പറയുന്നു.

ടോക്കിയോ നഗരത്തിൽ മാത്രം 21,186 പേർക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞയാഴ്ച വലിയ വർധനവാണ് രേഖപ്പെടുത്തിയത്. തുടർച്ചയായ രണ്ടാം ദിവസമാണ് നഗരത്തിൽ രോഗികളുടെ എണ്ണം ഇരുപതിനായിരം കടക്കുന്നത്. 20 പേർ മരിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു.

തീവ്രപരിചരണ വിഭാഗത്തിലോ, മെഡിക്കൽ കെയർ സെന്ററുകളിലോ തുടരേണ്ടുന്ന രോഗികളുടെ എണ്ണം ഏഴിൽ നിന്നും 44 ആയി. ജപ്പാനിലെ മറ്റ് മേഖലകളിലും കോവിഡ് വ്യാപനം രൂക്ഷമാണ്. 530 പേർ ഗുരുതരാവസ്ഥിയലാണെന്നും ആരോഗ്യമന്ത്രാലയം പറയുന്നു.

Top