മലൈക്കോട്ടൈ വാലിബനില്‍ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങിയപ്പോള്‍ മുതല്‍ നിരവധി ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. ജാപ്പനീസ് സംവിധായകന്‍ അകിര കുറസോവയുടെ യോജിംബോയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് മലൈക്കോട്ടൈ വാലിബന്‍ എന്നതായിരുന്നു അതില്‍ പ്രധാനം. ഊഹാപോഹങ്ങള്‍ക്ക് വിരാമം ഇട്ടുകൊണ്ട് ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍, മോഹന്‍ലാല്‍ തന്നെ ഇക്കാര്യം സമ്മതിക്കുകയും ചെയ്തു . ‘തന്റെ ലുക്ക് ജാപ്പനീസ് സമുറായില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടതാണ്’ എന്നാണ് അദ്ദേഹം പറഞ്ഞത്. അകിര കുറസോവയുടെ യോജിംബോയിലെ ലുക്ക് തന്നെയാണ് മോഹന്‍ലാലിന് വലിബനില്‍. ഇത് നിര്‍ദ്ദേശിച്ചത് മോഹന്‍ലാല്‍ തന്നെയാണെന്ന് ടിനു പാപ്പച്ചന്‍ വ്യക്തമാക്കി.
അതേസമയം, ഇത് സ്ഥിരീകരിക്കുന്നതാണ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി പങ്കുവെച്ച ചിത്രത്തിന്റെ പോസ്റ്ററും. ജാപ്പനീസ് അക്ഷരമാലയെ അനുകരിച്ചാണ് മലൈക്കോട്ടൈ വാലിബന്‍ എന്ന് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും സ്വാധീക്കപ്പെടുകയും പ്രാധാന്യമര്‍ഹിക്കുകയും ചെയ്യുന്ന വ്യക്തിത്വമാണ് കുറൊസാവ.1990ല്‍ ‘ലോകം മുഴുവനുമുള്ള പ്രേക്ഷകരേയും സിനിമാപ്രവര്‍ത്തകരെയും സ്വാധീനിക്കുകയും സന്തോഷിപ്പിക്കുകയും സമ്പന്നമാക്കുകയും ആനന്ദിപ്പിക്കുകയും ചെയ്തതിന്’ ആജീവനാന്ത സംഭാവനക്കുള്ള ഓസ്‌കാര്‍ പുരസ്‌കാരം നേടിയിട്ടുണ്ട്. അന്‍പതോളം ചിത്രങ്ങളും ഇദ്ദേഹം സംവിധാനം ചെയ്തു.
ഈ മാസം 25 നാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മലൈക്കോട്ടൈ വാലിബന്‍ തിയറ്ററുകളില്‍ എത്തുന്നത്. ബിഗ് സ്‌ക്രീനില്‍ വ്യത്യസ്തങ്ങളായ ചലച്ചിത്രങ്ങള്‍ സംഭാവന ചെയ്തിട്ടുള്ള ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമാണ് വാലിബന്‍. പി എസ് റഫീക്കാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ആമേന് ശേഷം ലിജോയ്ക്ക് വേണ്ടി റഫീക്ക് തിരക്കഥ എഴുതിയ ചിത്രമാണിത്. ചുരുളിക്ക് ശേഷം മധു നീലകണ്ഠന്‍ ലിജോയ്ക്കായി ക്യാമറ കൈകാര്യം ചെയ്യുന്നു എന്ന പ്രത്യേകതയുമുണ്ട്. പ്രശാന്ത് പിള്ള സംഗീതവും ദീപു ജോസഫ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ടിനു പാപ്പച്ചനാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. റോണക്സ് സേവ്യര്‍ ആണ് വസ്ത്രാലങ്കാരം. ജോഷിക്കൊപ്പം റമ്പാന്‍ എന്ന ചിത്രം ആയിരിക്കും മോഹന്‍ലാല്‍ ചെയ്യുന്നത്.