ടോക്കിയോ: ഏകാന്തത അനുഭവിക്കുന്ന യുവാക്കള്‍ക്കായി വെര്‍ച്വല്‍ വൈഫിനെ അവതരിപ്പിച്ച് ജാപ്പനീസ് കമ്പനി. വിന്‍ക്ലു കമ്പനിയാണ് ഹിക്കാരി എന്നു പേരിട്ടിരിക്കുന്ന പുതിയ സ്മാര്‍ട്ട് ഹോം ഡിവൈസുമായി രംഗത്തെത്തിയിരിക്കുന്നത്.
ഒരു ഹോളോഗ്രാഫിക് ക്യാരക്ടറാണ് ഇത്.
നിങ്ങളോട് സംസാരിക്കുകയും മെസേജ് അയക്കുകയും ചെയ്യുന്ന ഹിക്കാരിക്ക് കാലാവസ്ഥയെക്കുറിച്ചുള്ള വിവരങ്ങള്‍ തരാന്‍ കഴിയും.
മുറിയിലെ ലൈറ്റുകളും എയര്‍ കണ്ടീഷനും ഓഫ് ചെയ്യും.
ഹിക്കാരി നിങ്ങളുടെ സന്തതസഹചാരിയാകാനും കഴിയും. നിങ്ങള്‍ വീട്ടിലില്ലെങ്കില്‍ പോലും നിങ്ങള്‍ക്ക് മെസേജ് അയക്കുകയും ചെയ്യും.
ജപ്പാനില്‍ ചെറുപ്പക്കാര്‍ നേരിടുന്ന വലിയൊരു സാമൂഹ്യ പ്രശ്‌നമാണ് ഒറ്റപ്പെടല്‍. ഒറ്റയ്ക്ക് താമസിക്കുന്ന ചെറുപ്പക്കാരെ ലക്ഷ്യമിട്ടാണ് ഹിക്കാരിയെ അവതരിപ്പിക്കുന്നത്.
2,700 യുഎസ് ഡോളറാണ് ഇതിന്റെ വില.
എന്നാല്‍ ഇപ്പോള്‍ തന്നെ ഇതിനെക്കുറിച്ച് സമ്മിശ്ര പ്രതികരണമാണ് ഉണ്ടായിരിക്കുന്നത്. ഈ ഉപകരണം സാമൂഹത്തിന് എതിരാണെന്ന് ചിലര്‍ പറയുന്നു.
എന്നാല്‍ ഇത് ഏകാന്തതയും വിഷാദവും കുറയ്ക്കുമെന്നാണ് ചിലര്‍ പറയുന്നത്. 2017 ന് ഈ ഇത്പന്നം പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍