ജപ്പാനീസ് ഫുട്‌ബോള്‍ താരം കെയ്‌സുക്കെ ഹോണ്ട അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരങ്ങളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. റഷ്യന്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ തോറ്റ് ജപ്പാന്‍ പുറത്തായതോടെയാണ് ഹോണ്ട വിരമിക്കല്‍ പ്രഖ്യാപിച്ചത്. ബെല്‍ജിയത്തിനെതിരായ കളിയില്‍ 2-0ന് ലീഡ് ചെയ്ത ശേഷം ജപ്പാന്‍ 3-2ന്റെ തോല്‍വിയിലേക്കു വീഴുകയായിരുന്നു.
ബെല്‍ജിയത്തിനെതിരായ കളിയില്‍ ഹോണ്ട ജപ്പാന്റെ പ്ലെയിങ് ഇലവനില്‍ ഉണ്ടായിരുന്നില്ല. രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ താരം മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തിരുന്നു. ജപ്പാനീസ് ഫുട്‌ബോളിന്റെ ഭാവി ശോഭനമാണെന്നു 32 കാരനായ ഹോണ്ട ട്വിറ്ററില്‍ കുറിച്ചു. ലോകകപ്പിനും സ്വപ്നങ്ങള്‍ക്കും നന്ദിയെന്നും താരം കൂട്ടിച്ചേര്‍ത്തു. ജപ്പാനു വേണ്ടി 98 മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള ഹോണ്ട 37 ഗോളുകള്‍ നേടിയിട്ടുണ്ട്.