ഓഫീസില്‍ നിന്ന് നേരത്തെ ഇറങ്ങിയ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടി ജപ്പാന്‍

ടോക്കിയോ: ഓഫീസില്‍ അഞ്ച് മിനിട്ടോ, പത്ത് മിനിട്ടോ വൈകി എത്തുന്നതും നേരത്തെ ഇറങ്ങുന്നതും സാധാരണ സംഭവമാണ്. ചില ദിവസങ്ങളില്‍ നേരത്തെ എത്തുന്നതും വൈകി പോകുന്ന ജീവനക്കാരും ഉണ്ടാകും. എന്നാല്‍ ഓഫീസില്‍ നിന്ന് രണ്ട് മിനിട്ട് നേരത്തെ ഇറങ്ങിയതിന്റെ പേരില്‍ ശമ്പളം കട്ട് ചെയ്‌തെന്ന വാര്‍ത്ത ആശ്ചര്യം ഉണ്ടാക്കിയേക്കും, അതും സര്‍ക്കാര്‍ ഓഫീസില്‍ നിന്ന് എന്ന് കേള്‍ക്കുമ്പോള്‍. ഇത്തരത്തില്‍ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ജപ്പാനില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ചിബ പ്രിഫെക്ചറിലെ ഫുനബാഷി സിറ്റി ബോര്‍ഡ് ഓഫ് എഡ്യൂക്കേഷനില്‍ നിന്നുള്ള സ്റ്റാഫുകളുടെ ശമ്പളമാണ് രണ്ട് മിനിറ്റ് നേരത്തെ തന്നെ ഇറങ്ങിയതിന്റെ പേരില്‍ വെട്ടിക്കുറച്ചതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഒരു ദിവസം നേരത്തെ പോയതിന്റെ പേരിലല്ല ഈ നടപടി. 2019 മെയ് മാസത്തിനും 2021 ജനുവരിക്കും ഇടയില്‍ ജീവനക്കാര്‍ 316 തവണ നേരത്തെ ഇറങ്ങിയ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തതെന്നാണ് സാങ്കേയ് ന്യൂസിനെ ഉദ്ധരിച്ച് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Top