ടോക്കിയോ: ജപ്പാനില്‍ കനത്ത നാശം വിതച്ച് ആഞ്ഞടിച്ച ഹാഗിബിസ് ചുഴലിക്കാറ്റിലും വെളളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 66 ആയി. ഫുകുഷിമ നഗരത്തിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം. ഒരു അമ്മയും കുഞ്ഞും അടക്കം 25 പേരാണ് ഫുകുഷിമയില്‍ മരണമടഞ്ഞത്.
ഇരുനൂറിലേറെ പേര്‍ക്കാണ് കാലവര്‍ഷക്കെടുതിയില്‍ പരിക്കേറ്റത്.ചുഴലിക്കാറ്റിലും പ്രളയത്തിലും നിരവധി വീടുകളാണ് തകര്‍ന്നത്. 22000 ത്തോളം വീടുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. കാണാതായ 17 പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
കനത്ത വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം വിവിധ ഇടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 1,000 സെനികരാണ് രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുള്ളത്.
ദുരിതബാധിത മേഖലയില്‍ നിന്ന് നിരവധിപേരെ മാറ്റിപ്പാര്‍പ്പിച്ചു. വെള്ളപ്പൊക്കം കാരണം റഗ്ബി ലോകകപ്പിലെ നിരവധി മത്സരങ്ങള്‍ റദ്ദാക്കി.
ശനിയാഴ്ച രാത്രി ഏഴ് മണിയോടെ ടോക്കിയോ നഗരത്തിന് വടക്ക പടിഞ്ഞാറുള്ള ഇസു പെന്‍സുലയിലാണ് ഹാഗിബിസ് ആദ്യം വീശിയടിച്ചത്. മണിക്കൂറില്‍ 225 കിലോ മീറ്ററിര്‍ വേഗതയിലാണ് കാറ്റ് വീശിയത്.