ഇന്ത്യയെ ജപ്പാന്‍ജ്വരം കാര്‍ന്നു തിന്നുന്നു ; ഏഴു വര്‍ഷത്തിനിടെ പതിനായിരത്തിലേറെ മരണം

deadbody

ഉത്തര്‍പ്രദേശ്: രാജ്യത്ത് കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ ജപ്പാന്‍ ജ്വരം ബാധിച്ച് മരണമടഞ്ഞത് പതിനായിരത്തിലേറെ പേര്‍.

ഇതില്‍ ഏറ്റവും കൂടുതല്‍ രോഗവും, മരണവും സംഭവിച്ചത് ഉത്തര്‍പ്രദേശിലാണെന്ന് റിപ്പോര്‍ട്ട്.

എന്നാല്‍, കഴിഞ്ഞ 7 വര്‍ഷത്തിനിടെ 290 കേസുകളിലായി 39 പേരാണ് കേരളത്തില്‍ മരണമടഞ്ഞത്.

ജപ്പാന്‍ ജ്വരവും മസ്തിഷ്‌ക വീക്കവും സംബന്ധിച്ച് നാഷണല്‍ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോഗ്രാം ഡയറക്ടറേറ്റിന്റെ കൈവശമുള്ള കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്.

2010 മുതല്‍ 2017 ജൂലൈ വരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 75,387 കേസുകളാണ്. ഇതില്‍ 10,641 പേര്‍ മരണത്തിന് കീഴടങ്ങി. മരിച്ചവരില്‍ 90 ശതമാനത്തോളം പേരും കുട്ടികളാണ്.

26,000 ത്തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഉത്തര്‍പ്രദേശിലാണ് കൂടുതല്‍ മരണങ്ങളും ഉണ്ടായത്, 4,508 പേര്‍. 2,612 പേര്‍ മരണമടഞ്ഞ അസം ആണ് രണ്ടാമത്.

രോഗം ബാധിച്ച് ബംഗാളില്‍ 1,610 പേരും ബിഹാറില്‍ 1,255 പേരും കഴിഞ്ഞ 7 വര്‍ഷത്തിനിടെ മരണമടഞ്ഞു. 226 പേര്‍ മരിച്ച തമിഴ്‌നാടാണ് തെക്കേയിന്ത്യയില്‍ മുന്നിലുള്ളത്.

കേരളത്തില്‍ കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ 290 കേസുകളിലായി മരണപ്പെട്ടത് 39 പേരാണ്. ഡല്‍ഹിയിലും ഉത്തരാഖണ്ഡ്, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലുമാണ് രോഗം ഏറ്റവും കുറവ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

Top