ടോക്കിയോ: രാജ്യത്തിന്റെ പ്രതിരോധ വകുപ്പിനെ ശക്തിപ്പെടുത്തുന്നതിനു വേണ്ടി ജപ്പാന്‍ സൈനിക ശേഷി വര്‍ധിപ്പിക്കാന്‍ നീക്കം നടക്കുത്തുന്നതായി റിപ്പോര്‍ട്ട്. ജപ്പാനിലെ ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഇതു സംബന്ധിച്ച് ഭരണകൂടവുമായി ചര്‍ച്ച നടത്തിയെന്നാണ്. കൊയ്‌ഡോ വാര്‍ത്താ ഏജന്‍സിയാണ് ഇത് സംബന്ധിച്ച് വിവരം പുറത്തുവിട്ടത്.
അടിയന്തര ഘട്ടങ്ങളെ നേരിടല്‍, പ്രതിരോധ വകുപ്പിനെ ശക്തിപ്പെടുത്തല്‍, സുരക്ഷാ സേനകളെ ശക്തിപ്പെടുത്തല്‍, സൈബര്‍ സുരക്ഷ വര്‍ധിപ്പിക്കല്‍ തുടങ്ങി വിവിധ മേഖലകളില്‍ സൈനികശേഷി വര്‍ധിപ്പിക്കാനാണ് നീക്കമെന്നാണ് വിവരം.
ഉത്തരകൊറിയ നിരന്തരം ആണവമിസൈല്‍ പരീക്ഷണങ്ങള്‍ ഉള്‍പ്പെടെ നടത്തുന്ന സാഹചര്യത്തില്‍ ജാപ്പനീസ് സൈന്യത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നിരുന്നു. മിസൈല്‍ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നതു സംബന്ധിച്ച് കാര്യങ്ങളും ഇപ്പോള്‍ ആലോചനയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.