കേരളത്തില്‍ മുല്ലപ്പൂവിന് വില കൂടുന്നു; കിലോഗ്രാമിന് വില 2500 രൂപയ്ക്കു മുകളില്‍

മറയൂര്‍: തമിഴ്നാട്ടില്‍ അതിശക്തമായ മഴ തുടരുന്നതിനാല്‍ കേരളത്തില്‍ മുല്ലപ്പൂവിന് വില കൂടുന്നു. ഇന്നലെ തമിഴ്നാട്ടില്‍ കിലോഗ്രാമിന് 2500 രൂപയ്ക്കാണ് മുല്ലപ്പൂവ് വിറ്റഴിച്ചത്.

കേരളത്തില്‍ ഇതിലും അധികമാണ് വിപണി വില. വില കൂടിയതിനാല്‍ പല പൂക്കച്ചവടക്കാരും മുല്ലപ്പൂ വാങ്ങുന്നത് നിര്‍ത്തി. സാധാരണ പൂക്കടകളില്‍ ലഭ്യമാകുന്ന മണമില്ലാത്ത മുല്ലപ്പൂവിന് നിലവില്‍ 1000 രൂപയാണ് വില. കഴിഞ്ഞ ആഴ്ച 500ല്‍ താഴെയായിരുന്നു.

തമിഴ്നാട്ടിലെ ദിണ്ടുക്കല്‍ ജില്ലയില്‍നിന്നാണ് കേരളത്തിലേക്ക് ഉള്‍പ്പെടെ കൂടുതല്‍ പൂക്കള്‍ എത്തുന്നത്. കഴിഞ്ഞ 10 ദിവസമായി മഴ പെയ്യുന്നതിനാല്‍ മാര്‍ക്കറ്റിലേക്കുള്ള പൂക്കളുടെ വരവ് കുറഞ്ഞു. ഇതാണ് വില കൂടാന്‍ കാരണം.

മറ്റ് പൂക്കളുടെ തമിഴ്‌നാട് മാര്‍ക്കറ്റിലെ വില (കിലോഗ്രാമിന്) – ജാതിപ്പൂ -800, ചമ്പഗി- 60, ചെണ്ടുമല്ലി- 50, കോഴിക്കൊണ്ട -25, ജമന്തി- 70.

 

Top