ജസ്‌നയുടെ തിരോധാനത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: പത്തനംതിട്ട സ്വദേശിനി ജസ്‌നയുടെ തിരോധാനത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ജൈസ്, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഭിജിത് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

കഴിഞ്ഞ മാര്‍ച്ച് 22നാണ് ജസ്നയെ മുക്കുട്ടു തറയില്‍ നിന്നും കാണാതാവുന്നത്. കേസ് പോലീസ് അന്വേഷിക്കുന്നുണ്ടെങ്കിലും അന്വേഷണത്തില്‍ ഒരു പുരോഗതിയും ഇല്ല. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ലഭിക്കുമായിരുന്ന വിലപ്പെട്ട തെളിവുകള്‍ ശേഖരിക്കാന്‍ പോലും പോലീസിന് കഴിഞ്ഞില്ല. കേരളത്തിന് പുറത്തും അന്വേഷിക്കേണ്ടതുള്ളതിനാല്‍ സി.ബി.ഐ ആണ് അഭികാമ്യം എന്നാണ് ഹര്‍ജിക്കാരുടെ വാദം. അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ടന്നും എന്നാല്‍ ജസ്‌നയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

Top