ജസ്പ്രീത് ബുംറയും താനും നല്ല സുഹൃത്തുക്കള്‍ മാത്രം; ആരോപണങ്ങള്‍ തെറ്റെന്ന് അനുപമ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയും മലയാള സിനിമാ താരം അനുപമ പരമേശ്വരനും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ ഉയര്‍ന്നിരുന്നു. ഇതിനെ നിഷധിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് അനുപമ. താന്‍ ജസ്പ്രീതുമായി ഡേറ്റിങ് നടത്തിയിട്ടില്ലെന്നും തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നും നടി വ്യക്തമാക്കി.

നേരത്തേ തെലുങ്ക് നടി റഷീ ഖന്നയുമായി ബുംറയുടെ പേര് ഉയര്‍ന്ന് കേട്ടിരുന്നു. എനിക്ക് അദ്ദേഹത്തെ വ്യക്തിപരമായി അറിയില്ല, ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടില്ല. അദ്ദേഹം ഒരു ക്രിക്കറ്റ് കളിക്കാരനാണെന്ന് എനിക്കറിയാം എന്ന് ഒരു ചാറ്റ് ഷോയില്‍ റാഷി വ്യക്തമാക്കിയതോടെ അത് ഇല്ലാതായി.

ഇംഗ്ലണ്ടില്‍ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുക്കുന്ന ബുംറ എട്ട് മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റ് നേടിയിട്ടുണ്ട്. 2015ല്‍ പുറത്തിറങ്ങിയ മലയാളം ചിത്രം പ്രേമത്തിലൂടെ ചലചിത്രരംഗത്തെത്തിയ അനുപമ ഇപ്പോള്‍ ആക്ഷന്‍ ത്രില്ലര്‍ സിനിമ രാക്ഷസുഡുവിന്റെ റിലീസിനായി കാത്തിരിക്കുകയാണ്.

Top