ബുംറ അനുപമയെ അണ്‍ഫോളോ ചെയ്തത് എന്തുകൊണ്ട്; ചോദ്യത്തോട് പ്രതികരിക്കാതെ താരം

ടി അനുപമ പരമേശ്വരനും ജസ്പ്രീത് ബുംറയും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ മുമ്പ് പരന്നിരുന്നു. അതിന് കാരണം ബുംറ ട്വീറ്ററില്‍ ഫോളോ ചെയ്യുന്ന 25 പേരില്‍ ഒരാള്‍ അനുപമ ആണെന്നുള്ളതായിരുന്നു. ഗോസിപ്പുകള്‍ പരന്നതോടെ ബുംറ അനുപമയെ അണ്‍ഫോളോ ചെയ്യുകയും ചെയ്തു.

പിന്നീട് അതും വലിയ വാര്‍ത്തയായി. ശേഷം അണ്‍ഫോളോ ചെയ്ത കാരണം കണ്ടെത്താനുള്ള തിരക്കിലായി ആരാധകര്‍. കഴിഞ്ഞ ദിവസം രാക്ഷസുഡു എന്ന സിനിമയുടെ പ്രചാരണ പരിപാടിക്കിടെ അനുപമയോട് ചിലര്‍ ബുംറയെ കുറിച്ച് ചോദിച്ചു.

തനിക്ക് ഇതെക്കുറിച്ച് സംസാരിക്കാന്‍ താത്പര്യമില്ലെന്നായിരുന്നു അനുപമയുടെ മറുപടി. കൂടുതല്‍ വിവാദങ്ങള്‍ക്ക് ഇട കൊടുക്കാതെ ഒഴിഞ്ഞുമാറുകയായിരുന്നു അനുപമ. ബുംറ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നതിനെ കുറിച്ച് തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നാണ് അനുപമ നേരത്തെ പ്രതികരിച്ചത്.

Top