ന്യൂസിലന്‍ഡിനും ഓസ്‌ട്രേലിയക്കുമെതിരായ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

സിഡ്‌നി: ന്യൂസിലന്‍ഡിനും ഓസ്‌ട്രേലിയക്കുമെതിരായ ഏകദിന പരമ്പരക്കും ന്യൂസിലന്‍ഡിനെതിരായ ട്വന്റി-20 പരമ്പരക്കുമുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഈ മാസം 12നാണ് ഓസ്‌ട്രേലിയക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര തുടങ്ങുന്നത്. ഇതിനുശേഷം ന്യൂസിലന്‍ഡിലേക്ക് പോകുന്ന ഇന്ത്യ അവിടെ അഞ്ച് ഏകദിനവും മൂന്ന് ട്വന്റി-20യും അടങ്ങുന്ന പരമ്പരയിലും കളിക്കും.

ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന പരമ്പരക്കു മുമ്പ് വിശ്രമം വേണ്ടതിനാല്‍ ജസ്പ്രീത് ബൂംമ്രയെ ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മുഹമ്മദ് സിറാജ് ഏകദിന പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിലിടം പിടിച്ചിട്ടുണ്ട്. ന്യൂസിലന്‍ഡിനെതിരായ ട്വന്റി-20 പരമ്പരക്കുള്ള ടീമില്‍ പേസ് ബൗളര്‍ സിദ്ധാര്‍ഥ് കൗളും ഇടം നേടി.

ഓസ്‌ട്രേലിയക്കും ന്യൂസിലന്‍ഡിനുമെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: വിരാട് കോലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, ശീഖര്‍ ധവാന്‍, അംബാട്ടി റായിഡു, ദിനേശ് കാര്‍ത്തിക്, കേദാര്‍ ജാദവ്, എംഎസ് ധോണി, ഹര്‍ദ്ദീക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യു സ്വേന്ദ്ര ചാഹല്‍, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് സിറാജ്, ഖലീല്‍ അഹമ്മദ്, മുഹമ്മദ് ഷമി.

ന്യൂസിലന്‍ഡിനെതിരായ ട്വന്റി-20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: വിരാട് കൊഹ്ലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, ശീഖര്‍ ധവാന്‍, ദിനേശ് കാര്‍ത്തിക്, റിഷഭ് പന്ത്, കേദാര്‍ ജാദവ്, എംഎസ് ധോണി, ഹര്‍ദ്ദീക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് സിറാജ്, ഖലീല്‍ അഹമ്മദ്, സിദ്ധാര്‍ഥ് കൗള്‍.

 

Top