കണ്ണൂര്‍: സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റിന് ഫിലോസഫിയില്‍ ഡോക്ടറേറ്റ്. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നാണ് ജാസി ഗിഫ്റ്റ് ഡോക്ടറേറ്റ് നേടിയത്. ‘ദ ഫിലോസഫി ഓഫ് ഹാര്‍മണി ആന്‍ഡ് ബ്ലിസ് വിത്ത് റഫറന്‍സ് ടൂ അദ്വൈദ ആന്‍ഡ് ബുദ്ധിസം’ എന്ന വിഷയത്തിലാണ് ജാസി ഗിഫ്റ്റ് ഗവേഷണം പൂര്‍ത്തിയാക്കിയത്.
ഫിലോസഫിയില്‍ എംഫില്‍ ചെയ്തുകൊണ്ടിരിക്കുമ്പോഴായിരുന്നു ഡോക്ടറേറ്റ് ലഭിച്ചത്. 2003 ല്‍ പുറത്തിറങ്ങിയ സഫലം എന്ന ചിത്രത്തിലൂടെയാണ് ജാസി ഗിഫ്റ്റ് സിനിമാരംഗത്ത് സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് ഫോര്‍ ദ പീപ്പിള്‍ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ അദ്ദേഹത്തെ കൂടുതല്‍ പ്രശസ്തനാക്കി.
അശ്വാരൂഢന്‍, ബല്‍റാം വേഴ്സസ് താരദാസ്, പോക്കിരി രാജ, ചൈന ടൗണ്‍, സഞ്ജു വെഡ്സ് ഗീത, വിലയാട്ട് എന്നിങ്ങനെ മലയാളം, തമിഴ്, കന്നട തുടങ്ങി വ്യത്യസ്ത ഭാഷകളിലായി ഒട്ടനവധി സിനിമകള്‍ക്ക് അദ്ദേഹം സംഗീതം നല്‍കി. 2019 ല്‍ പുറത്തിറങ്ങിയ മാഫി ഡോണയാണ് ജാസി ഗിഫ്റ്റിന്റെ ഏറ്റവും പുതിയ റിലീസ്.