ഡല്‍ഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറെ അനുകരിച്ച സംഭവത്തില്‍ എഐസിസി ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി ജാട്ട് സംഘടനകള്‍. കോണ്‍ഗ്രസിന്റെ പ്രതീകാത്മക ശവമഞ്ചം കത്തിച്ചാണ് ജാട്ട് സംഘടനകളുടെ പ്രതിഷേധം. ന്യൂനപക്ഷങ്ങളെ നിരത്തിയാണ് ഇത് രാഷ്ട്രീയ പ്രതിഷേധമായി ബിജെപി ഉയര്‍ത്തുന്നത്. എന്നാല്‍ അദാനി വിഷയം, സുരക്ഷാ വീഴ്ചയടക്കം ചര്‍ച്ച ചെയ്യാനുള്ളപ്പോള്‍ മിമിക്രിയാണ് ഭരണപക്ഷം ചര്‍ച്ച ചെയ്യുന്നതെന്നാണ് രാഹുല്‍ ഗാന്ധി എം പിയുടെ പ്രതികരണം.
ജഗ്ദീപ് ധന്‍കറെ അനുകരിച്ച സംഭവത്തില്‍ മാധ്യമങ്ങള്‍ അനാവശ്യ ചര്‍ച്ച ഉണ്ടാക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. എംപിമാരുടെ സസ്‌പെന്‍ഷന്‍ അടക്കമുള്ള യഥാര്‍ഥ വിഷയങ്ങളില്‍ ചര്‍ച്ചയില്ല, അദാനിയെ കുറിച്ച് ചര്‍ച്ചയില്ല, റഫാലിനെ കുറിച്ച് ചര്‍ച്ചയില്ല, തൊഴിലില്ലായ്മയെ കുറിച്ച് ചര്‍ച്ചയില്ല, എംപിമാര്‍ നിരാശരായി പുറത്തിരിക്കുമ്പോള്‍ മിമിക്രിയെ കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.