പൃഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന എമ്പുരാനില്‍ ടൊവിനോ തോമസ് ജോയിന്‍ ചെയ്തുവെന്ന് റിപ്പോര്‍ട്ടുകള്‍. മലയാളത്തില്‍ വമ്പന്‍ ഹൈപ്പിലൊരുങ്ങുന്ന ഒരു ചിത്രമാണ് എമ്പുരാന്‍. നടന്‍ പൃഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്നുവെന്നതാണ് എമ്പുരാന്റെ വലിയ പ്രത്യേകത. എമ്പുരാന്‍ ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാണ് ഒരുങ്ങുന്നുതെന്നുമാണ് സൂചന.
വമ്പന്‍ ഹിറ്റായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. ജതിന്‍ രാംദാസ് എന്ന നിര്‍ണായക കഥാപാത്രമായിട്ടായിരുന്നു ടൊവിനൊ തോമസ് ലൂസിഫറിലുണ്ടായിരുന്നത്. കേരള രാഷ്ട്രീയത്തിലെ അതികായനായ രാംദാസിന്റെ മരണം സൃഷ്ടിച്ച സാഹചര്യത്തില്‍ ജതിന്‍ ജനങ്ങളിലേക്ക് ഇറങ്ങുകയാണ്. ആരാണ് രാഷ്ട്രീയത്തില്‍ രാംദാസിന്റെ പിന്‍ഗാമിയെന്ന ചോദ്യത്തിന് ഉത്തരവുമായാണ് ജതിന്‍ എത്തുന്നതും ജനങ്ങളെ കയ്യിലെടുക്കുന്നതും. ജതിന്‍ രാംദാസിന്റെ ലൂസിഫറിലെ രംഗങ്ങള്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. വീണ്ടുമെത്തുമ്പോഴും ജതിന്‍ രാംദാസ് എമ്പുരാന്റെ കഥയില്‍ നിര്‍ണായകമായ വഴിത്തിരിവുണ്ടാക്കും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് ടൊവിനൊ തോമസ് എമ്പുരാന്‍ സിനിമയുടെ സെറ്റില്‍ ജോയിന്‍ ചെയ്തു എന്നത് ആരാധകര്‍ക്ക് ആവേശമുണ്ടാക്കുന്ന ഒരു വാര്‍ത്തയാണ്.
സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന ഖുറേഷി അബ്രഹാമായിട്ടായിരുന്നു ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തിയത്. ലൂസിഫറിലെ സ്റ്റീഫന്‍ നെടുമ്പള്ളിക്കായിരിക്കില്ല രണ്ടാം ഭാഗമായ എമ്പുരാനില്‍ പ്രാധാന്യം എന്നും റിപ്പോര്‍ട്ടുണ്ട്.. ഖുറേഷി അബ്രഹാമിന്റെ പിന്നാലെ സഞ്ചരിക്കുന്ന കഥയായിരിക്കും എമ്പുരാന്റെയെന്നാണ് മനസിലാകുന്നത്. അതുകൊണ്ട് വിദേശ രാജ്യങ്ങളിലടക്കമാണ് എമ്പുരാന്‍ സിനിമ ചിത്രീകരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
സംവിധായകന്‍ പൃഥിരാജും മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തില്‍ നിര്‍ണായക വേഷത്തിലുണ്ടാകും. ലൂസിഫറിലെ സയീദ് മസൂദിന് രണ്ടാം ഭാഗത്തില്‍ കുറച്ചധികം പ്രാധാന്യുമുണ്ടാകും. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സുജിത് വാസുദേവാണ്. മലയാളത്തിനു പുറത്തെയും വമ്പന്‍ താരങ്ങളുണ്ടാകും.