ആലപ്പുഴ, കോഴിക്കോട്, കൊച്ചി, കണ്ണൂര്‍, കൊല്ലം, തൃശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ജാവയുടെ ആദ്യ ഡീലര്‍ഷിപ്പുകള്‍ നടത്തും. ക്ലാസിക് ഭംഗി നില നിര്‍ത്തിക്കൊണ്ടാണ് ജാവ മോട്ടോര്‍ സൈക്കിള്‍ വീണ്ടുമെത്തുന്നത്.
ജാവ ഇന്ത്യയില്‍ രണ്ടാം അങ്കത്തിനെത്തുമ്പോള്‍ ആദ്യ ഡീലര്‍ഷിപ്പിന് തുടക്കം കുറിച്ചത് പുണെയിലായിരുന്നു. ഈ മാസം അവസാനത്തോടെ 60 ഡീലര്‍ഷിപ്പുകളും അടുത്ത മാര്‍ച്ചില്‍ 105 പുതിയ ഡീലര്‍ഷിപ്പുകളും തുറക്കുമെന്നാണ് ക്ലാസിക് ലെജന്റ് പ്രൈവറ്റ് ലിമിറ്റഡ് അറിയിച്ചിരിക്കുന്നത്.
ജാവയുടെ രണ്ടു മോഡലുകളാണ് വിപണിയിലേക്ക് എത്തുന്നത്. ജാവ ക്ലാസിക്കിന് 1.64 ലക്ഷം രൂപയും ജാവ 42ന് 1.55 ലക്ഷം രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഇരു ബൈക്കുകള്‍ക്കും കരുത്തേകുക 293 സി സി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ്, നാലു വാല്‍വ് എന്‍ജിനാവും.
മാത്രവുമല്ല മലിനീകരണ നിയന്ത്രണത്തില്‍ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരമാണ് ഫ്യുവല്‍ ഇഞ്ചക്ഷന്‍ സാങ്കേതികവിദ്യയുടെ പിന്‍ബലമുള്ള ഈ എന്‍ജിനിലൂടെ സാധ്യമാകുന്നത്.