ഇസ്‌ലാമാബാദ്: ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിയെ അഭിനന്ദിച്ച് പാക്കിസ്ഥാന്‍ മുന്‍ നായകന്‍ ജാവേദ് മിയാന്‍ദാദ്. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ കാഴ്ചവെച്ച മികച്ച പ്രകടനമാണ് കൊഹ്‌ലിയെ അഭിനന്ദനത്തിന് അര്‍ഹനാക്കിയത്.
ലോകത്തിലെ മികച്ച ബാറ്റ്‌സ്മാനാണ് കൊഹ്‌ലിയെന്നും മിയാന്‍ദാദ് വ്യക്തമാക്കി. ഒരു ബൗളറുടെ ശക്തിയും ദൗര്‍ബല്യവും മനസിലാക്കി ബാറ്റ് ചെയ്യാന്‍ കൊഹ്‌ലിക്ക് സാധിക്കുന്നുണ്ടെന്നും ഇതാണ് ഒരു ബാറ്റ്‌സ്മാന് വേണ്ട ഏറ്റവും വലിയ ഗുണമെന്നും മിയാന്‍ദാദ് കൂട്ടിചേര്‍ത്തു. കഴിഞ്ഞ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യന്‍ നായകന്‍ മുപ്പത്തിനാലാം സെഞ്ച്വറി നേടിയിരുന്നു.
ഒരു മത്സരം പോലും പരാജയപ്പെടാതെ കൗമാര ലോകകപ്പ് സ്വന്തമാക്കിയ അണ്ടര്‍19 ഇന്ത്യന്‍ ടീമിനെയും പരിശീലകനെയും മിയാന്‍ദാദ് അഭിനന്ദിച്ചു. സെമി ഫൈനലില്‍ പാക്കിസ്ഥാനെ 203 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. എന്നാല്‍ ഈ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാന്‍ താരങ്ങളെ വിലയിരുത്തരുതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.