കഴിഞ്ഞ വർഷം നംവബറിൽ ഇന്ത്യൻ വിപണിയിൽ എത്തിയ ജാവ ബുക്ക് ചെയ്ത കാത്തിരിക്കുന്നവർക്കായി പുതിയ സംവിധാനവുമായി ജാവ മോട്ടോർസൈക്കിൾസ്. ഡെലിവറി എസ്റ്റിമേറ്റർ എന്ന സംവിധാനത്തിലൂടെ ഇനിയും എത്ര നാൾ ജാവക്കായി കാത്തിരിക്കണം എന്ന് അറിയാൻ സാധിക്കും. ബുക്കിങ് ഐഡി, ബുക്ക് ചെയ്യാൻ ഉപയോഗിച്ച മൊബൈൽ നമ്പർ എന്നിവ ഉപയോഗിച്ച് സെർച്ച് ചെയ്താൽ മതി.
ഡീലർഷിപ്പുകൾ വഴി ബുക്ക് ചെയ്തവർക്കും ഡെലിവറി എസ്റ്റിമേറ്ററിലൂടെ വാഹനം എപ്പോൾ ലഭിക്കുമെന്ന വിവരം ഇനി അറിയാമെന്ന് ജാവ മോട്ടോർസൈക്കിൾസ് വ്യക്തമാക്കി. നിങ്ങളുടെ ബുക്കിങ് ഐഡി, ബുക്ക് ചെയ്യാൻ ഉപയോഗിച്ച മൊബൈൽ നമ്പർ എന്നിവ ഉപയോഗിച്ച് എസ്റ്റിമേറ്ററിലൂടെ എത്രനാൾ ജാവക്കായി കാത്തിരിക്കണം എന്ന് അറിയാൻ സാധിക്കും.
മഹീന്ദ്ര ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന് കീഴിലെത്തിയ ജാവ മോട്ടോർസൈക്കിൾസ് നിരയിൽ ജാവ, ജാവ 42 എന്നീ രണ്ട് മോഡലുകളാണുള്ളത്.