യുവാക്കളുടെ കാത്തിരിപ്പിന് വിരാമമിട്ട് ജാവ പേരക്; വില 1.95 ലക്ഷം രൂപ

യുവാക്കളുടെ മനം കവരാന്‍ ജാവയുടെ പുതിയ മോഡല്‍ പേരക്. ഇന്ത്യയിലെത്തിയ ഒന്നാം വാര്‍ഷിക വേളയിലാണ് ബോബര്‍ സ്റ്റൈല്‍ പേരകിനെ ജാവ പുറത്തിറക്കിയത്. 1.95 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഡല്‍ഹി എക്സ്ഷോറൂം വില.

പേരക്കിനെ ഔദ്യോഗികമായി ഇന്ത്യയില്‍ അവതരിപ്പിച്ചെങ്കിലും വാഹനത്തിനുള്ള ബുക്കിങ് 2020 ജനുവരി ഒന്ന് മുതലാണ് ആരംഭിക്കുന്നത്. 2020 ഏപ്രില്‍ മുതലാണ് പേരകിനെ ഉപഭോക്താക്കള്‍ക്ക് കൈമാറി തുടങ്ങുക.

സ്റ്റാന്റേര്‍ഡ് ജാവയുടെ അടിസ്ഥാനത്തിലുള്ള ക്ലാസിക് ബോബര്‍ സ്‌റ്റൈല്‍ മോഡലാണ് പേരക്. ഫ്ളോട്ടിങ് സിംഗിള്‍ സീറ്റ്, നീളമേറിയ സ്വന്‍ഗ്രാം, ഡാര്‍ക്ക് പെയിന്റ് ഫിനീഷ്, ചെറിയ സ്‌പോര്‍ട്ടി എകസ്ഹോസ്റ്റ്, ബാര്‍ എന്‍ഡ് മിറര്‍ തുടങ്ങിയവ പേരകിനെ വ്യത്യസ്തമാക്കുന്നതായിരിക്കും. മുന്നില്‍ 18 ഇഞ്ചും പിന്നില്‍ 17 ഇഞ്ചുമാണ് വീല്‍. 750 എംഎം ആണ് സീറ്റ് ഹൈറ്റ്. ആകെ ഭാരം 179 കിലോഗ്രാം.

ഡ്യുവല്‍ ചാനല്‍ എബിഎസ് സുരക്ഷയും വാഹനത്തിനുണ്ട്. ജാവ, ജാവ 42 ബൈക്കുകളില്‍ നല്‍കിയിട്ടുള്ളതിനേക്കാള്‍ കരുത്തേറിയ എന്‍ജിനാണ് പേരകിലുള്ളത്.

Top