ജാവാ പരേക്ക് വിപണിയിലേക്ക്; 1.89 ലക്ഷം രൂപ

ജാവയുടെ ഏറ്റവും പുതിയ മോഡല്‍ ജാവ പരേക്ക് നിരത്തുകളില്‍ എത്താന്‍ ഒരുങ്ങുന്നു. പരേക്ക് എത്തുന്നത് ജാവയുടെ ക്രൂയിസര്‍ ബൈക്ക് ശ്രേണിയിലേക്ക് ആയിരിക്കും എന്നാണ് സൂചന. 2020-ന്റെ ആരംഭത്തില്‍ തന്നെ ക്രൂയിസറിനെ നിരത്തില്‍ പ്രതീക്ഷിക്കാം. പരേകിന് 1.89 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്സ്ഷോറൂം വില.

സിംഗിള്‍ സീറ്റ്, മോണോ സസ്പെന്‍ഷന്‍ മാറ്റ് പെയിന്റ് ഫിനീഷിങ്ങ് തുടങ്ങിയവ പരേകിനെ വ്യത്യസ്തമാക്കുന്നതാണ്. കൂടാതെ ജാവ, ജാവ 42 ബൈക്കുകളില്‍ നല്‍കിയിട്ടുള്ളതിനേക്കാള്‍ കരുത്തേറിയ എന്‍ജിനാണ് പരേകില്‍ പ്രവര്‍ത്തിക്കുന്നത്.

334 സിസി ഡിഎച്ച്ഒസി, ലിക്വിഡ് കൂള്‍ എന്‍ജിനാണ് ഈ ബൈക്കിലുള്ളത്. ഇത് 30 ബിഎച്ച്പി പവറും 31 എന്‍എം ടോര്‍ക്കുമേകും. ഡ്യുവല്‍ ഡിസ്‌ക് ബ്രേക്ക്, ഡ്യുവല്‍ ചാനല്‍ എബിഎസ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും ഇതില്‍ ഒരുക്കിയിട്ടുണ്ട്.

Top