യുഎസില്‍ 1.57 കോടി രൂപ അഡ്വാന്‍സ് ബുക്കിംഗിലൂടെ നേടി ‘ജവാന്‍’

ഷാരൂഖ് ഖാന്‍ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ‘ജവാന്‍’. അറ്റ്‌ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അറ്റ്‌ലിയുടേതാണ് ‘ജവാനെ’ന്ന ചിത്രത്തിന്റെ കഥയും. ‘ജവാന്റെ’ അഡ്വാന്‍സ് ബുക്കിംഗ് സംബന്ധിച്ച വാര്‍ത്തയാണ് ഇപ്പോള്‍ ആരാധകരെ ആവേശത്തിലാക്കുന്നത്.

ചിത്രത്തിന് യുഎസില്‍ ഇതുവരെ 1.57 കോടി രൂപയാണ് അഡ്വാന്‍സ് ബുക്കിംഗിലൂടെ ലഭിച്ചിരിക്കുന്നത്. 431 പ്രദേശങ്ങളിലായി 1822 ഷോകളിലായി 12340 ടിക്കറ്റുകളാണ് ബുക്കിംഗ് ആയിരിക്കുന്നത്. ജി കെ വിഷ്ണുവാണ് ഷാരൂഖ് ചിത്രത്തിന്റെ ഛായാഗ്രാഹണം. അനിരുദ്ധ് രവിന്ദറിന്റെ സംഗീത സംവിധാനത്തില്‍ ചിത്രത്തിനായി അരിജിത്ത് സിംഗും ശില്‍പ റാവും ആലപിച്ച ഗാനം അടുത്തിടെ വന്‍ ഹിറ്റായിരുന്നു.

ഷാരൂഖ് ഖാന്‍ ‘ജവാന്‍’ എന്ന ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. ‘റോ’യിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛനും ഒരു ഗ്യാങ്സ്റ്ററായ മകനുമാണ് ഈ കഥാപാത്രങ്ങളെന്നാണ് റിപ്പോര്‍ട്ട്. ചിത്രം സെപ്തംബര്‍ ഏഴിന് തീയറ്ററില്‍ എത്തുന്നത്. നയന്‍താരയാണ് ചിത്രത്തിലെ നായിക. ദീപിക പദുക്കോണും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു.

റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഗൗരി ഖാന്‍ ആണ് നിര്‍മാണം. വിജയ് സേതുപതി, യോഗി ബാബു,സാന്യ മല്‍ഹോത്ര, പ്രിയാ മണി, സഞ്ജീത ഭട്ടാചാര്യ, സുനില്‍ ഗ്രോവര്‍, റിദ്ധി ദോഗ്ര, അമൃത അയ്യര്‍ തുടങ്ങിവരും പ്രധാന വേഷങ്ങളിലെത്തുന്ന ജവാന്‍’ ഷാരൂഖ് ഖാന് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ്.

Top